Train FILE
India

ട്രെയിൻ യാത്രയിൽ ഇനി ലോവർ ബെർത്ത് സംഘടിപ്പിക്കുക അത്ര എളുപ്പമല്ല

ലോവർ ബെർത്ത് അർഹതപ്പെട്ടവർക്ക് ആദ്യ പരി​ഗണന ലഭിക്കും.

സമകാലിക മലയാളം ഡെസ്ക്

ട്രെയിൻ യാത്ര ചെയ്യുമ്പോൾ ലോവർ ബെർത്ത് തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി മുതൽ ലോവർ ബെർത്ത് ലഭിക്കാൻ കഷ്ടപ്പെടും. റെയിൽവേയുടെ പുതിയ നിയമ പ്രകാരം ലോവർ ബെർത്ത് എപ്പോഴും ലഭിക്കണമെന്നില്ല. ലോവർ ബെർത്ത് വേണമെന്ന് നമ്മൾ ഓപ്‌ഷനിൽ ആവശ്യപ്പെട്ടാലും 'അർഹതപ്പെട്ടവർ' ഉണ്ടെങ്കിൽ അവർക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുന്നത്.

റെയിൽവേയുടെ റിസർവേഷൻ സിസ്റ്റം പ്രകാരം 45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഗർഭിണികളായ സ്ത്രീകൾക്കും മുൻഗണന ലഭിക്കും. ഇവർക്കു ശേഷമേ മറ്റാർക്കും ലോവർ ബെർത്ത് ലഭിക്കാന്‍ അവസരം ലഭിക്കുകയൊള്ളൂ.

അതേസമയം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും ലോവർ ബെർത്ത് ഒഴിവുണ്ടെങ്കിൽ മേല്പറഞ്ഞവർക്ക് നൽകിയ ശേഷം മാത്രമാണ് മറ്റുള്ളവരെ പരിഗണിക്കുക . ചുരുക്കിപ്പറഞ്ഞാൽ ലോവർ ബെർത്ത് സംഘടിപ്പിക്കുക എന്നത് ഇനിയത്ര എളുപ്പമല്ല എന്ന് അർത്ഥം.

ലോവർ ബെർത്ത് ലഭിച്ചില്ലെങ്കിൽ യാത്ര തന്നെ വേണ്ട എന്ന് വെക്കാനും ഓപ്ഷനുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന ഓപ്‌ഷൻ ഉണ്ടാകും. അവ ക്ലിക്ക് ചെയ്‌താൽ മാത്രം മതി.

According to the new railway rules, lower berths are not always available. Even if we request a lower berth in the option, if there are 'deserving' people, they will be given first consideration.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ നി​ർബന്ധമായും ഇവ ഉൾപ്പെടുത്തണം

ക്ഷാമബത്ത നിയമപരമായ ആനുകൂല്യമല്ല, സമയക്രമം അറിയിക്കാനാവില്ല: ഹൈക്കോടതി

ജോർജുകുട്ടിയോട് ചെക്ക് വച്ച് വാഴയുടെ യൂത്തന്മാർ! 'വാഴ 2' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT