ജോർജിയ മെലോണിക്കൊപ്പം മോദി/ എക്‌സ്‌ 
India

'മെലോഡി' ; മോദിക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മെലോണി എക്സിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മെലോണി എക്സിൽ പങ്കുവച്ചത്. 'മെലഡി' എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോഴായിരുന്നു ജോർജിയ മെലോണി സെൽഫി പകർത്തിയത്.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി നേതാവായ മെലോണി മുമ്പ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലും എത്തിയിരുന്നു. അതേസമയം, മെലോണിയുടെ ട്വീറ്റ് മോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്‌പ്പോഴും സന്തോഷമാണ്' എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രം റീ ട്വീറ്റ് ചെയ്തത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റു ചെയ്‌തത്.

ഈ വർഷത്തെ മികച്ച സെൽഫി എന്നായിരുന്നു ചിലർ കമന്റു ചെയ്‌തത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശക കൂടിയാണ് മെലോണി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍'; പൊലീസ് അന്വേഷണം

'ഓവർ ആക്ടിങ് ആണ്, അഭിനയിക്കാനറിയില്ല എന്നൊക്കെ പറഞ്ഞ് സീരിയലിലുള്ളവർക്ക് പൊതുവേ സിനിമയിൽ ആരും ചാൻസ് കൊടുക്കാറില്ല'

മെസിക്ക് ആരെയും ചവിട്ടിക്കൂട്ടാം... റഫറിയും വാറും കണ്ണടയ്ക്കും!

സ്വര്‍ണവില കൂടി; 1,07,000ന് മുകളില്‍