Delhi Blast PTI
India

കോഡ് വാക്ക് 'ബിരിയാണി', സ്‌ഫോടനങ്ങള്‍ക്കായി 200 ഐഇഡികള്‍ നിര്‍മ്മിച്ചു; ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കിയത് പാക് ഭീകരന്‍ 'ഹന്‍സുള്ള'

ഷോപ്പിയാനില്‍ നിന്നുള്ള പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴിയാണ് 'ഹന്‍സുള്ള' ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘ നേതാവ് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ നല്‍കിയിരുന്നതായി കണ്ടെത്തല്‍. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ഹാന്‍ഡ്‌ലര്‍ 'ഹന്‍സുള്ള' എന്നായാളാണ്, അറസ്റ്റിലായ ഡോക്ടര്‍ ഡോ. മുസമില്‍ ഷക്കീലിന് ബോംബ് നിര്‍മ്മാണ വീഡിയോകള്‍ കൈമാറിയത്. 'ഹന്‍സുള്ള' വ്യാജ പേരാണെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴിയാണ് 'ഹന്‍സുള്ള' ഡോക്ടര്‍ മുസമ്മിലുമായി ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ സൂചിപ്പിക്കുന്നു. മൗലവി ഇര്‍ഫാനാണ് ഡോക്ടര്‍മാരെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ചു കൊണ്ടു വരുന്നതും, വൈറ്റ് കോളര്‍ മൊഡ്യൂള്‍ രൂപീകരിക്കാന്‍ നേതൃത്വം വഹിച്ചതും. ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയാണ് മൗലവി സംഘത്തിലേക്ക് ആദ്യം റിക്രൂട്ട് ചെയ്തത്.

തുടര്‍ന്ന് ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സമാന ചിന്താഗതിക്കാരായ ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, ഷഹീന്‍ സയീദ് എന്നിവരെ കണ്ടുമുട്ടുകയും അവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഷക്കീലാണ് സ്‌ഫോടക വസ്തുക്കളെല്ലാം എത്തിച്ചു നല്‍കിയത്. ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ ചാവേര്‍ ബോംബര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍-ഉന്‍-നബിക്ക് കൈമാറിയതിലും ഷക്കീലിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വൈറ്റ് കോളര്‍ മൊഡ്യൂള്‍ ഡല്‍ഹിയിലടക്കം സ്‌ഫോടനങ്ങള്‍ നടത്താന്‍ മാസങ്ങളായി പദ്ധതിയിട്ടിരുന്നു. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനായി 200 ഓളം ശക്തമായ സ്‌ഫോടക വസ്തുക്കള്‍ ( ഐഇഡി) സംഘം തയ്യാറാക്കിയിരുന്നു. ടെലഗ്രാം ആപ്പിലൂടെയായിരുന്നു സംഘം ആശയവിനിമയം നടത്തിയിരുന്നത്. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ കോഡ് വാക്കുകളാണ് ഉപയോഗിച്ചിരുന്നത്.

സ്‌ഫോടക വസ്തുക്കള്‍ക്ക് 'ബിരിയാണി' എന്ന പദമാണ് സംഘം ഉപയോഗിച്ചത്. സദ്യ എന്നര്‍ത്ഥം വരുന്ന 'ദാവത്ത്' എന്ന പദവും ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിന് സമീപത്തു നിന്നായി 2900 കിലോ സ്‌ഫോടക വസ്തുക്കളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയായിരുന്നു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്നത്. സര്‍വകലാശാലയിലെ നിരവധി ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഡല്‍ഹി സ്‌ഫോടനത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്.

A Pakistan-based Jaish handler, known as 'Hanzulla', shared bomb-making videos with Delhi blast accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം ശ്രീവിദ്യ

ഐബിബിഐയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

പ്രമേഹ രോ​ഗികൾ ചീസ് ഒഴിവാക്കണോ?

'140 എംഎല്‍എമാരും എന്റെ എംഎല്‍എമാര്‍';മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി ഡികെ ശിവകുമാര്‍

ആരോഗ്യത്തിന് കൂടുതൽ അപകടം ഉപ്പോ പഞ്ചസാരയോ ?

SCROLL FOR NEXT