യുണൈറ്റഡ് പഞ്ചാബ് പാര്‍ട്ടി രൂപീകരണ യോഗത്തില്‍ നിന്ന്/ഫെയ്‌സ്ബുക്ക് 
India

പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍; ലക്ഷ്യം ദലിത് വോട്ട് ബാങ്ക്

പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

ജലന്ധര്‍: പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ക്രിസ്ത്യന്‍ സംഘടനകള്‍. ജലന്ധര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായണ് യുണൈറ്റഡ് പഞ്ചാബ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ സെന്‍സസ് പ്രകാരം, പഞ്ചാബ് ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യനികളുള്ളത്. എന്നാല്‍ പ്രധാന വോട്ടു ബാങ്കായ ദലിത് വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. 32 ശതമാനമാണ് പഞ്ചാബില്‍ ദലിത് വിഭാഗത്തിന്റെ ജനസംഖ്യ. അസംതൃപ്തരായ ദലിത് വിഭാഗങ്ങള്‍ കൂട്ടത്തോടെ ക്രിസ്തു മതം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗികമായി മതം മാറിയില്ലെങ്കിലും ഒരു വലിയ വിഭാഗം പെന്തകോസ്ത് വിശ്വാസത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് മുതലാക്കാനാണ് യുപിപിയുടെ ലക്ഷ്യം. 

കഴിഞ്ഞ സെന്‍സസ് പ്രകാരം, പഞ്ചാബില്‍  58 ശതമാനം സിഖുകാരും 38 ശതമാനം ഹിന്ദുക്കളും രണ്ട് ശതമാനം മുസ്ലിംകളുമാണ് ഉള്ളത്. തീരദേശത്തെ 35 ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ 1,000 നേതാക്കള്‍ അടങ്ങിയ പാനലാണ് പാര്‍ട്ടി രൂപീകരിച്ചത്. എഎപി, കോണ്‍ഗ്രസ്, എസ്എഡി, ബിജെപി പാര്‍ട്ടികളെ പിന്തുണച്ചുവന്നിരുന്ന വിഭാഗങ്ങളാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നത് പ്രസക്തമാണ്. 

തങ്ങള്‍ സൗജന്യങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടതെന്നും യുപിപിയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ട് ദുവ പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കും. ജലന്ധര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT