Jay Pawar Alleges Pilot Negligence screen grab
India

കോക്പിറ്റില്‍ കമ്പനി ഉടമയുടെ ഉറക്കം, ഗുരുതര ആരോപണവുമായി അജിത്പവാറിന്റെ മകന്‍-വിഡിയോ

''എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഈ വേദന ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും'', വിഡിയോയ്‌ക്കൊപ്പം ജയ് പവാര്‍ കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയര്‍ജെറ്റ് 45 എക്‌സ്ആര്‍ വിമാനം പ്രവര്‍ത്തിപ്പിച്ച 'വിഎസ്ആര്‍ വെഞ്ചേഴ്‌സ്' എന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി മകന്‍ ജയ്പവാര്‍ രംഗത്ത്. വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ഒരാള്‍ ഉറങ്ങുന്ന വിഡിയോ ജയ് പവാര്‍ പങ്കുവച്ചു. വിഎസ്ആര്‍ കമ്പനി ഉടമ രോഹിത് സിങ്ങാണ് പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''എന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഈ വേദന ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും'', വിഡിയോയ്‌ക്കൊപ്പം ജയ് പവാര്‍ കുറിച്ചു. വിഷയത്തില്‍ ഡിജിസിഎ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിഎസ്ആര്‍ കമ്പനിയുടെ എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അജിത് പവാറിന്റെ അനന്തരവന്‍ രോഹിത് പവാറും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

രോഹിത് സിങ്ങിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുള്ളതിനാലാണ്് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാമോഹന്‍ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോശം കാഴ്ചപരിധിയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിനു കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ലാന്‍ഡിങ്ങിന് ആവശ്യമായ 5 കിലോമീറ്റര്‍ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റര്‍ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ജനുവരി 28ന് നടന്ന അപകടത്തില്‍ അജിത് പവാര്‍, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ട് പൈലറ്റുമാര്‍, വിമാനത്തിലെ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.

Jay Pawar Alleges Pilot Negligence: Ajit Pawar's son has come forward with serious allegations against VSR Ventures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT