ഭിന്നശേഷിക്കാരിയായ യുവതിയുമായി കുടിക്കാഴ്ച നടത്തുന്ന ജീത്  എക്‌സ്
India

പ്രതിവര്‍ഷം 500 ഭിന്നശേഷി സഹോദരിമാരുടെ കല്യാണത്തിന് പത്ത് ലക്ഷം രൂപ; ജീതിന്റെ വിവാഹ പ്രതിജ്ഞ

എല്ലാ വര്‍ഷവും 500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം പ്രതിവര്‍ഷം നല്‍കുമെന്നാണ് അവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. പിതാവെന്നനിലയില്‍ പൂര്‍ണ സംതൃപ്തി നല്‍കുന്നതാണ് തീരുമാനമെന്നും അദാനി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: പ്രതിവര്‍ഷം 500 ഭിന്നശേഷി യുവതികളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി. ഫെബ്രുവരി ഏഴാം തീയതി ജീത് അദാനി ദിവയെ വിവാഹം കഴിക്കാനിരിക്കെയാണ് ജീതിന്‍റെ പ്രതിജ്ഞ. ഗൗതം അദാനിയാണ് മകന്റെ പ്രതിജ്ഞ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്.

എല്ലാ വര്‍ഷവും 500 ഭിന്നശേഷി സഹോദരിമാരുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വീതം പ്രതിവര്‍ഷം നല്‍കുമെന്നാണ് അവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. പിതാവെന്നനിലയില്‍ പൂര്‍ണ സംതൃപ്തി നല്‍കുന്നതാണ് തീരുമാനമെന്നും അദാനി പറഞ്ഞു. ജീതിനേയും ദിവ്യയേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദാനി എക്‌സില്‍ കുറിച്ചു.

'ജീതും ദിവയും നല്ലൊരു പ്രതിജ്ഞയോടെ അവരുടെ ദാമ്പത്യജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. 500 ഭിന്നശേഷിക്കാരികളായ സഹോദരിമാരുടെ വിവാഹത്തിന് എല്ലാ വര്‍ഷവും 10 ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്ന് അവര്‍ 'മംഗള്‍ സേവ' പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയില്‍, ഈ പ്രതിജ്ഞ എനിക്ക് ഏറെ സംതൃപ്തി നല്‍കുന്നു. ഇത് നിരവധി ഭിന്നശേഷിക്കാരികളെയും അവരുടെ കുടുംബങ്ങളെയും സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ഗൗതം അദാനി എക്സില്‍ കുറിച്ചു. 'ജീതിനെയും ദിവയെയും ദൈവം അനുഗ്രഹിക്കട്ടെ,' അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വിവാഹിതരായ 21 ഭിന്നശേഷി യുവതികളുമായി ജീത് അദാനി കൂടിക്കാഴ്ച നടത്തി. 27കാരനായ ജീത് അദാനി 2019ലാണ് അദാനി ഗ്രൂപ്പില്‍ ചേരുന്നത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിട്ടായിരുന്നു ആദ്യ നിയമം. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ജീതിന് കമ്പനിയുടെ പ്രതിരോധ, പെട്രോ കെമിക്കല്‍, കോപ്പര്‍ ബിസിനസിന്റേയും ചുമതലയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

SCROLL FOR NEXT