ഇഷ ആല്യ, ഫോട്ടോ: ട്വിറ്റർ 
India

കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ നടി വെടിയേറ്റ് മരിച്ചു

കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ, ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ, മൂന്ന് മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്കു വെടിയേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴാണ് ഇവരുടെ കാറിന് നേരെ ആക്രമണമുണ്ടായത്.പ്രകാശ് കുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

'കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷയും കുടുംബവും. രാവിലെ ആറുമണിയോടെ വിജനമായ ഒരിടത്തെത്തിയപ്പോള്‍ വിശ്രമിക്കാനായി കാര്‍ നിര്‍ത്തി. ഈ സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെയാണ് ഇഷയ്ക്ക് വെടിയേറ്റത്'- പൊലീസ് പറയുന്നു.

തന്റെ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് നടിക്ക് വെടിയേറ്റതെന്ന് പ്രകാശ് കുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT