രാംദാസ് സോറന്‍ 
India

ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓഗസ്റ്റ് 2 ന് വസതിയിലെ കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎംഎം നേതാവ് രാംദാസിനെ ജംഷഡ്പൂരില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് ഹെലികോപ്റ്റര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല്‍ രാംദാസ് സോറന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പടെയുള്ളവര്‍ വിദ്യാഭ്യാസമന്ത്രിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

1963 ജനുവരി 1-ന് കിഴക്കന്‍ സിംഗ്ഭൂം ജില്ലയിലെ ഘോരബന്ധ ഗ്രാമത്തിലാണ് രാംദാസ് സോറന്റെ ജനനം. ഘോരബന്ധ പഞ്ചായത്തിലെ ഗ്രാമപ്രധാന്‍ എന്ന നിലയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട്, ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായി മാറി.

ഘാട്‌സില നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാംദാസ്, മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്റെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബാബുലാല്‍ സോറനെ പരാജയപ്പെടുത്തിയാണ് മൂന്നാം വിജയം നേടിയത്. സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും വേണ്ടി നിലകൊണ്ട ശക്തമായ ശബ്ദമായിരുന്നു രാംദാസ് സോറനെന്ന് ജെഎംഎം നേതാക്കള്‍ അനുസ്മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT