ഹേമന്ത് സോറന്‍ 
India

ഇത് ഹേമന്ത് സോറന്റെ മധുര പ്രതികാരം, 'ജനാധിപത്യത്തിന്റെ പരീക്ഷയില്‍ ഞങ്ങള്‍ വിജയിച്ചു': വീണ്ടും അധികാരത്തില്‍

ത്സാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം കൊടുക്കുന്ന മുന്നണി 80 സീറ്റില്‍ 56 സീറ്റിലും വിജയിച്ചാണ് അധികാരം പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ത്സാര്‍ഖണ്ഡില്‍ വീണ്ടും അധികാരത്തിലേറി ഇന്ത്യ മുന്നണി. ത്സാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം കൊടുക്കുന്ന മുന്നണി 80 സീറ്റില്‍ 56 സീറ്റിലും വിജയിച്ചാണ് അധികാരം പിടിച്ചത്. ഇന്ത്യ മുന്നണിയില്‍ ഭാഗമായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും ഓരോ സീറ്റില്‍ വിജയിച്ചു. 24 സീറ്റിലാണ് എന്‍ഡിഎ സംഖ്യ വിജയിച്ചത്.

ത്സാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹെയ്ത് മണ്ഡലത്തില്‍ നിന്ന് 39,791 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ജെഎംഎം നേതാവുമായ കല്‍പ്പന സോറന്‍ ഗാണ്ഡെ മണ്ഡലത്തില്‍ നിന്ന് 13,000ത്തിനു മേലെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ജനാധിപത്യത്തിന്റെ പരീക്ഷയില്‍ തങ്ങള്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു. വീണ്ടും അധികാരം പിടിച്ചതിനു പിന്നാലെ മക്കള്‍ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്റെ ശക്തി എന്ന് പറഞ്ഞുകൊണ്ടാണ് മക്കള്‍ക്കൊപ്പം സന്തോഷം പങ്കിടുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

അഴിമതിക്കേസില്‍ ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളോടും ബിജെപിയോടുമുള്ള ഹേമന്ത് സോറന്റെ മധുര പ്രതികാരം കൂടിയായി ഈ മിന്നും വിജയം. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തിയും ആഴത്തിലുള്ള ഗോത്രവര്‍ഗ വേരുകളുള്ള സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങള്‍, ഭൂപരിഷ്‌കരണങ്ങള്‍, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രചാരണം നടത്തിയതാണ് ജെഎംഎമ്മിനും ഇന്ത്യാമുന്നണിക്കും ആധികാരിക വിജയം നേടാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?