പ്രതീകാത്മക ചിത്രം 
India

ബൈക്കില്‍ ഓവര്‍ടേക്ക് ചെയ്തിനെച്ചൊല്ലി തര്‍ക്കം; മാധ്യമ പ്രവര്‍ത്തകനെ അടിച്ചുകൊന്നു

റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശഹരാന്‍പുര്‍ (യുപി): റോഡില്‍ ഓവര്‍ ടേക്ക് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ അടിച്ചു കൊന്നു. സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി.

ബുധനാഴാച് വൈകിട്ടാണ് സംഭവം. ശഹരാണ്‍പുരില്‍ വച്ച് മൂന്നു പേര്‍ പോവുകയായിരുന്ന ബൈക്കിനെ സൈനി ഓവര്‍ ടേക്ക് ചെയ്തു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ മൂന്നു പേരും ചേര്‍ന്ന് സൈനിയെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ സൈനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജഗാംഗിര്‍, ഫര്‍മാന്‍ എന്നിവര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. മന്നന്‍ എന്ന ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി എസ്എസ്പി ആകാശ് തോമര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT