പാര്‍ലമെന്റ്  പിടിഐ
India

വഖഫ് നിയമ ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ആദ്യ യോഗം 22ന്

ബില്‍ പരിശോധിക്കുന്ന സമിതിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് 10 അംഗങ്ങളുമാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി അംഗം ജഗദംബിക പാലാണ് കമ്മിറ്റി ചെയര്‍മാന്‍. യോഗത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ബില്ലിനെ കുറിച്ചും ബില്ലില്‍ നിര്‍ദേശിച്ച ഭേദഗതികളെ കുറിച്ചും അംഗങ്ങളെ ധരിപ്പിക്കും. നിയമമന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുക്കും.

ബില്‍ പരിശോധിക്കുന്ന സമിതിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് 10 അംഗങ്ങളുമാണുള്ളത്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ജെപിസിക്ക് വിട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം ആദ്യം സമാപിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ പിന്‍വലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT