ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടുമ്പോള്‍ യാത്രക്കാരി വീഴുന്ന ദൃശ്യം 
India

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി, പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍; പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു- വീഡിയോ 

മുംബെയില്‍ ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ പെണ്‍കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈ സമയത്ത് തന്നെ മറ്റൊരു ബോഗിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയ രണ്ടുപെണ്‍കുട്ടികളും നിയന്ത്രണം വിട്ട് വീണു. 

റെയില്‍വേ ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ട്രാക്കിലേയ്ക്ക് വീഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കാനായത്.ട്രെയിന്‍ ഓടിത്തുടങ്ങവെ പ്ലാറ്റ്ഫോമിലേയ്ക്ക് ചാടിയ പെണ്‍കുട്ടി നിയന്ത്രണം തെറ്റി ട്രാക്കിനടുത്തേയ്ക്ക് വീഴുകയായിരുന്നു.

 മുംബൈയിലെ ജോഗേശ്വരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സമയയോചിതമായ ഇടപെടല്‍ നടത്തിയ ഹോം ഗാര്‍ഡിന് പാരിതോഷികം നല്‍കിയതായി  പൊലീസ് കമ്മീഷണര്‍ ക്വാസര്‍  ഖാലിദ് പറഞ്ഞു.മറ്റ് രണ്ട് യാത്രക്കാര്‍ കൂടി ട്രെയിനില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല