പ്രതീകാത്മക ചിത്രം 
India

ഫോട്ടോ പകര്‍ത്തി, നഗരത്തിലെ ഹോട്ടലുകളിലെത്തിച്ച് പല തവണ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

വിവാഹവാഗ്ദാനം ചെയ്ത് റേഡിയോളജിസ്റ്റിനെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: വിവാഹവാഗ്ദാനം ചെയ്ത് റേഡിയോളജിസ്റ്റിനെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്ര സ്വദേശിയായ റോഡിയോളജിസ്റ്റിനെയാണ് മീററ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് പിന്നാലെ ഡോക്ടര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായും യുവതി പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് യുവതി നൗചൗണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ബലാത്സംഗത്തിനിരയാക്കിയ ജൂനിയര്‍ ഡോക്ടര്‍ പെണ്‍കുട്ടിയുടെ ബന്ധുവാണ്. ഇരുവരും തമ്മില്‍ നേരത്തെ അടുത്ത സുഹൃത്തുക്കളാണെന്നും നിരന്തരം ഫോണ്‍ വിളികള്‍ നടത്തിയാതായും പൊലീസ് പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടര്‍ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. നഗരത്തിലെ പല ഹോട്ടലുകളിലും ഡോക്ടര്‍ തന്നെ കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് യുവതി പറഞ്ഞു. കുറ്റാരോപിതനായ ഡോക്ടര്‍ തന്റെ ഫോട്ടോയും എടുത്തതായും യുവതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT