വിവേക് ബിന്ദ്ര 
India

എട്ടാം ദിവസം ഭാര്യയുടെ ചെവി അടിച്ചു തകര്‍ത്തു; കേള്‍വി ശക്തി നഷ്ടപ്പെട്ടു; പ്രശസ്ത യൂട്യൂബര്‍ക്കെതിരെ കേസ്

കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടുമാസം മുന്‍പ് വിവാഹിതനായ പ്രശസ്ത യൂട്യൂബറും മോട്ടിവേഷന്‍ സ്പീക്കറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഭാര്യയെ മര്‍ദിച്ചതിന് കേസ്. ഇയാള്‍ക്കെതിരെ ഭാര്യാ സഹോദരനാണ് നോയിഡ സെക്ടര്‍ 124ലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ ബിന്ദ്രയെ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിനാളുകളാണ് ഫോളോ ചെയ്യുന്നത്. 

കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുളളില്‍ തന്നെ യാനിക ഗാര്‍ഹിക പീഡനത്തിന് വിധേയയായതെന്ന് പരാതിയില്‍ പറയുന്നു. ദമ്പതികള്‍ താമസിക്കുന്ന നോയിഡയിലെ സെക്ടര്‍ 94ലെ സൂപ്പര്‍നോവ വെസ്റ്റ് റസിഡന്‍സിയില്‍ വച്ചായിരുന്നു ബിന്ദ്രയുടെ ആക്രമണമെന്നും യാനികയുടെ സഹോദരന്‍ വൈഭവ് ക്വാത്ര നല്‍കിയ പരാതിയില്‍ പറയുന്നു.

ബിന്ദ്ര യാനികയെ മുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചു. ചെവിക്ക് അടിയേറ്റതിനെ തുടര്‍ന്ന് യാനികക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വൈഭവ് പറഞ്ഞു.

ബിന്ദ്രക്കെതിരെ  മറ്റൊരു ജനപ്രിയ മോട്ടിവേഷണല്‍ സ്പീക്കറും യുട്യൂബറുമായ സന്ദീപ് മഹേശ്വരി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മഹേശ്വരി തന്റെ യുട്യൂബ് ചാനലിലൂടെ  ബിന്ദ്രയുടെ കമ്പനി വഞ്ചിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ബിന്ദ്ര നിഷേധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT