K Sudhakaran to Attend Parliament Session and Vote on Delimitation Bill. file
India

'കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് താൻ, നാളെ സഭയിൽ കാണാം'

ന്യൂറോ സംബന്ധമായ പരിശോധനകൾക്കായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധാകരനെ പിന്നീട് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് എംപി കെ. സുധാകരൻ. യോഗത്തിൽ പങ്കെടുക്കില്ലെന്നും മണ്ഡല പുനർനിർണയ വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ധീരനായ പോരാളിയാണ് താനെന്നും പാർട്ടിക്കെതിരെ ഒരുപിടി മണ്ണുവാരിയിടാൻ പോലും നിൽക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

''സമ്മേളനത്തിൽ താൻ പങ്കെടുക്കില്ലെന്നൊരു കിംവദന്തി എല്ലായിടത്തും പ്രചരിപ്പിച്ചിട്ടുണ്ട്. ഒരുപാടുപേർ നേരിട്ട് വിളിച്ച് ചോദിച്ചു. വീട്ടിലും ഓഫീസിലും പലരും വിളിച്ചു. അവരെയെല്ലാം തിരുത്തിയിട്ടും പലരുടെയും സംശയം മാറുന്നില്ല. തിങ്കളാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കും. വോട്ടെടുപ്പിലും പങ്കെടുക്കും. തനിക്കെതിരെ നടക്കുന്നതെല്ലാം തെറ്റായ പ്രചാരണമാണെന്ന് അടിവരയിട്ട് പറയുന്നു'' - കെ. സുധാകരൻ വ്യക്തമാക്കി.

ന്യൂറോ സംബന്ധമായ പരിശോധനകൾക്കായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധാകരനെ പിന്നീട് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ മകനെ കാണാൻ അനുവദിക്കുന്നില്ലെന്നും ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നും മകൻ സഞ്ജോഗ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

തുടർന്ന് വൈകിട്ടോടെ സുധാകരനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. മകന്റെ ഉറപ്പിലാണ് ഡിസ്ചാർജ് അനുവദിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ അദ്ദേഹം ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

K Sudhakaran to Attend Parliament Session and Vote on Delimitation Bill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

പിഎന്‍ബി 680 ഡേയ്‌സ് സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം; അഞ്ചു ലക്ഷമിട്ടാല്‍ എത്ര കിട്ടും? പത്തുലക്ഷമായാലോ?

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങി വിദ്യാര്‍ഥിനി; കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്തിച്ച് എസിപി, കൈയടി

ഷമി ബിജെപിയിലേക്ക്?, നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി

‘ഓപ്പറേഷൻ സിന്ദൂർ’ വിവാദം: മേജർ രവിക്ക് അഞ്ച് ലക്ഷം അഡ്വാൻസ് നൽകി; രേഖകളുണ്ടെന്ന് നിർമ്മാതാവ്