Kanchipuram in Tamil Nadu highest number of extra-marital affairs in India Social Media
India

ഇന്ത്യയില്‍ കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ ഇവിടെയാണ്, പട്ടിക അറിയാം

2025 ജൂണിലെ പുതിയ ഉപയോക്തൃ ഡാറ്റ പ്രകാരം പുത്തന്‍ ജീവിതരീതികള്‍ക്ക് പിറകെ പോകുന്ന മെട്രോ നഗരങ്ങളെപോലും പിന്നിലാക്കിയാണ് വളര്‍ച്ച.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ പട്ടണം, ആഗോള ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ആഷ്ലി മാഡിസണ്‍ നടത്തിയ കണ്ടെത്തലില്‍ ഒന്നാം സ്ഥാനം നേടി തമഴ്‌നാട്ടിലെ ചെറുനഗരം കാഞ്ചിപുരം. ആഷ്ലി മാഡിസണ്‍ സര്‍വേയില്‍ ഏറ്റവും കുടുതല്‍ വിവാഹേതര ബന്ധങ്ങള്‍ തേടുന്നവരില്‍ ഒന്നാമതാണ് കാഞ്ചിപുരം. 2025 ജൂണിലെ പുതിയ ഉപയോക്തൃ ഡാറ്റ പ്രകാരം പുത്തന്‍ ജീവിതരീതികള്‍ക്ക് പിറകെ പോകുന്ന മെട്രോ നഗരങ്ങളെപോലും പിന്നിലാക്കിയാണ് കാഞ്ചിപുരത്തിന്റെ വളര്‍ച്ച.

2024 ല്‍ ഇതേപട്ടികയില്‍ 17-ാം സ്ഥാനത്തായിരുന്നു കാഞ്ചിപുരത്തിന്റെ സ്ഥാനം. ഒരു വര്‍ഷത്തിനിടെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കാഞ്ചിപുരം സ്വന്തമാക്കുന്നത്. കാഞ്ചിപുരത്തിന്റെ മുന്നേറ്റത്തിന് പ്രത്യേക കാരണങ്ങള്‍ ആഷ്ലി മാഡിസണ്‍ വിശദീകരിക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ചെറുകിട നഗരങ്ങളില്‍ (ടയര്‍ 2- ടയര്‍ 3) ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം വളരുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ് കണക്കുകള്‍ എന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ സെന്‍ട്രല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്ത് എത്തി. ആദ്യ 20 സ്ഥാനങ്ങളിലും ഡല്‍ഹിയിലെ വിവിധ ഇടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും ഡേറ്റിങ് ആപ്പിന്റെ സാന്നിധ്യം ശക്തമാണ്. പട്ടികയില്‍ 9 സ്ഥലങ്ങളും ഡല്‍ഹിയിലാണെന്നതാണ് മറ്റൊരു വസ്തുത. സെന്‍ട്രല്‍ ഡല്‍ഹി, സൗത്ത് വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി - അയല്‍ നഗരങ്ങളായ ഗുഡ്ഗാവ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ (നോയിഡ) എന്നിവയാണ് പട്ടികയിലുള്ളത്. എന്നാല്‍ മഹാനഗരമായ മുംബൈ പട്ടികയുടെ ആദ്യ ഇരുപതില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയ്പൂര്‍, റായ്ഗഡ്, കാംരൂപ്, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങള്‍ ഇത്തവണ ആദ്യസ്ഥാനങ്ങളിലെത്തി.

പുതിയ ഉപയോക്താക്കള്‍ക്ക് പുറമെ ആപ്പുകളുടെ സജീവ പ്രവര്‍ത്തനങ്ങള്‍, ഇടപെടലുകള്‍, എന്നിവ ഉള്‍പ്പെടെ പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആഷ്ലി മാഡിസണ്‍ പറയുന്നു. ബന്ധങ്ങളില്‍ പുതുമ തേടുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് ആഷ്ലി മാഡിസണിലെ ചീഫ് സ്ട്രാറ്റജി ഓഫീസറായ പോള്‍ കീബിള്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ പകുതിയിലധികം പേരും വിവാഹേതര ബന്ധം ഉള്ളതായി സമ്മതിക്കുന്നുണ്ട്. ലോകത്ത് ആപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഒന്നിലധികം പങ്കാളികളെ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും ആഷ്ലി മാഡിസണ്‍ അധികൃതര്‍ പറയുന്നു.

Kanchipuram in Tamil Nadu highest number of extra-marital affairs in India says Ashley Madison.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT