അർണബ് ​ഗോസ്വാമി, കങ്കണ റണാവത്ത്, ഹൃത്വിക് റോഷൻ/ ഫയൽചിത്രം 
India

കങ്കണക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തി, എല്ലാ പരിധിയും വിട്ടു; അർണാബിന്റെ ചാറ്റ്

നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; മാധ്യമപ്രവർത്തകൻ അർണബ് ​ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. നടി കങ്കണ റണാവത്തിനെതിരെയും ചാറ്റിൽ പരാമർശമുണ്ട്. നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്. കങ്കണക്ക് 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് പറഞ്ഞത്. 

ഹൃത്വിക്കിനോട് കങ്കണയ്ക്ക് ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും ചാറ്റിൽ കുറിച്ചിട്ടുണ്ട്. എല്ലാ പരിധിയും വിട്ടു ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്. വൈകാതെ നടിയെ ആളുകൾ ബഹിഷ്കരിക്കും എന്നും അർണബ് പറയുന്നു. ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ ചാറ്റിലുള്ളത്. 

ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്. 2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റിൽ പറയുന്നതായ വാർത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT