കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഫയല്‍
India

മലയാള ഭാഷാ ബില്ലിന് എതിരെ സിദ്ധരാമയ്യ, നടപ്പാക്കരുതെന്ന് പിണറായിക്ക് കത്ത്

കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബില്ലില്‍ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കേരളം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 'മലയാള ഭാഷാ ബില്‍ 2025' പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബില്ലില്‍ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി ബില്‍ നിര്‍ബന്ധമാക്കുമ്പോള്‍, കന്നഡ സംസാരിക്കുന്നവര്‍ ധാരാളമുള്ള കാസര്‍കോട് കന്നഡ മീഡിയം സ്‌കൂളുകളെ ഇത് ബാധിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.

'കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന കേരള സര്‍ക്കാരിന്റെ നിര്‍ദിഷ്ട മലയാള ഭാഷാ ബില്‍-2025, ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍, പ്രധാനമായും കാസര്‍കോട് താമസിക്കുന്ന കന്നഡികര്‍ക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല,'- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

Karnataka against making Malayalam compulsory in schools; Siddaramaiah demands withdrawal of 'Malayalam Language Bill 2025'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

ചർമം വൃത്തിയാക്കാൻ ഓറഞ്ച് തൊലി മാത്രം മതി

SCROLL FOR NEXT