നിയമസഭയില്‍ ആര്‍എസ്എസ് ഗീതം പാടി ഡികെ ശിവകുമാര്‍ 
India

നിയമസഭയില്‍ ആര്‍എസ്എസ് ഗണഗീതം പാടി ഡികെ ശിവകുമാര്‍; അമ്പരന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍!

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ശിവകുമാര്‍ ആര്‍എസ്എസ് ഗീതം പാടിയത്‌

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ആര്‍എസ്എസ് ഗണ ഗീതം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡികെ ശിവകുമാര്‍. 'നമസ്‌തേ സദാ വത്സലേ മാതൃഭൂമി' എന്ന ആര്‍എസ്എസ് ഗീതത്തിന്റെ കുറച്ച് വരികളാണ് ശിവകുമാര്‍ ആലപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശിവകുമാറും കാരണക്കാരനാണെന്ന് ബിജെപി നേതാക്കള്‍ സഭയില്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു ശിവകുമാര്‍ ആര്‍എസ്എസ് ഗീതം പാടിയത്.

ഐപിഎല്‍ കീരീടം നേടിയെത്തിയ ആര്‍സിബി ടീമിനെ സ്വീകരിക്കാന്‍ ശിവകുമാറും പോയിരുന്നെന്നും ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയിലുടനീളം ശിവകുമാറും ഉണ്ടായിരുന്നെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. താന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്സിഎ) അംഗമാണെന്നും കെഎസ്സിഎ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തുക്കളാണെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. ബംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയാണെന്നും ജൂണ്‍ 4 ന് വിമാനത്താവളത്തിലും സ്റ്റേഡിയത്തിലും പോയിരുന്നു. ആര്‍സിബിക്ക് ആശംസകളും നേര്‍ന്നു, കപ്പില്‍ ചുംബിച്ചു. താന്‍ തന്റെ ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും വേണമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളുടെ പട്ടിക വായിച്ചു കേള്‍പ്പിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.

ശിവകുമാര്‍ ഒരിക്കല്‍ ആര്‍എസ്എസ് വേഷം ധരിച്ചുവെന്ന പ്രതിപക്ഷ നേതാവ് ആര്‍. അശോക ശിവകുമാറിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് ഡികെ ശിവകുമാര്‍ ആര്‍എസ്എസ് ഗാനം ആലപിച്ചത്. ബിജെപി എംഎല്‍എമാര്‍ ഡി.കെ ശിവകുമാര്‍ പാടുന്നതിനെ പ്രോത്സാഹിപ്പിച്ചു. 73 സെക്കന്റുള്ള വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലായി.

അതേസമയം, വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാര്‍ രംഗത്തെത്തി. താന്‍ ഗീതം പാടിയത് ആര്‍ക്കുമുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സന്ദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ജന്മനാ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ,എല്ലാ രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.'ഞാന്‍ ഒരു ജന്മനാ കോണ്‍ഗ്രസുകാരനാണ്... എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചും ഞാന്‍ പഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ആര്‍എസ്എസ് എങ്ങനെയാണ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് എനിക്കറിയാം... എല്ലാ ജില്ലകളിലെയും എല്ലാ സ്‌കൂളുകളും അവര്‍ സ്വന്തമാക്കുന്നു. എന്റെ എതിരാളികള്‍ ആരാണെന്നും എന്റെ സുഹൃത്തുക്കള്‍ ആരാണെന്നും ഞാന്‍ അറിയണം,'ശിവകുമാര്‍ പറഞ്ഞു.

During a state assembly debate on the Chinnaswamy stadium stampede that killed 11 people, Karnataka Deputy Chief Minister D.K. Shivakumar surprised everyone by singing the RSS anthem.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT