ഹിന്ദുദൈവത്തിന്റെ മാതൃകയില്‍ വരനെ വേഷം കെട്ടിച്ചപ്പോള്‍ വീഡിയോ ദൃശ്യം 
India

ദൈവത്തിന്റെ വേഷത്തിൽ വരൻ വധുവിന്റെ വീട്ടിൽ; പരാതിയുമായി വിശ്വഹിന്ദു പരിഷത്ത്; കേസ്; വീഡിയോ

രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ലാദ പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മതവികാരം വ്രണപ്പെടുന്ന രീതിയിൽ വരനെ വേഷം കെട്ടിച്ചും നൃത്തം ചെയ്തും വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരേ കേസ്.  ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ചും ആഭാസനൃത്തം ചെയ്തുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. വിശ്വഹിന്ദു പരിഷത്ത്  പ്രവർത്തകർ നൽ​കിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളിയായ വരനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു.  കർണാടക പൊലീസാണ് വരനും ബന്ധുക്കൾക്കുമെതിരേ കേസെടുത്തിരിക്കുന്നത്.

കാസർകോട് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്. രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിരുകടന്ന ആഹ്ലാദ പ്രകടനം. വരന്റെ ദേഹമാസകലം ചായം പൂശുകയും കൊറഗജ്ജ വേഷം അണിയിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധവും ഉയർന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT