പ്രതീകാത്മക ചിത്രം 
India

കുട്ടികളെ കാണാന്‍ ഭാര്യ അനുവദിച്ചില്ല; ഭര്‍ത്താവ് വീടിന് തീയിട്ടു

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗീത തന്റെ മക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതനായ രംഗസ്വാമി അര്‍ദ്ധരാത്രി വീടിന് തീയിടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കുഞ്ഞിനെ കാണാന്‍ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം.

തീപിടിത്തത്തില്‍ ഗുുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരന്‍ ചിരന്തന്‍, അഞ്ചുവയസ്സുകാരന്‍ നന്ദന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരും ഗൊരുരു പൊലീസ് സ്റ്റേഷില്‍ പരാതി നല്‍കിയിരുന്നതായും പൊലിസ് പറയുന്നു.ദമ്പതികള്‍ നാലുമാസമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്.  ഭര്‍ത്താവ് രംഗസ്വാമി മക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച, മക്കളെ കാണാന്‍ അനുവദിക്കാന്‍ ഗീത വിസമ്മതിക്കുകയായിരുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗീത തന്റെ മക്കളെ കാണാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതനായ രംഗസ്വാമി അര്‍ദ്ധരാത്രി വീടിന് തീയിടുകയായിരുന്നു. അയല്‍വാസികളാണ് വീട്ടിനുള്ളില്‍ നിന്ന് ഗീതയെയും മക്കളെയും രക്ഷപ്പെടുത്തിയത്. രംഗസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'

ലഡു നൽകി സ്വീകരണം, ടിക്കറ്റിന് പണം വാങ്ങി ; കെഎസ്ആര്‍ടിസി സൗജന്യ യാത്രയില്‍ ആദ്യ ദിനം തന്നെ കല്ലുകടി

പ്രിയദര്‍ശനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

ഒരൊറ്റ ജനപ്രതിനിധി പോലുമില്ലാത്ത പാർട്ടിയിലേക്ക് 20 തൃണമൂൽ നേതാക്കളുടെ കൂട്ടക്കുടിയേറ്റം; രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഭരണഘടനാ പ്രതിസന്ധിക്ക് പിന്നിലെന്ത്?

SCROLL FOR NEXT