പ്രതീകാത്മക ചിത്രം 
India

ആത്മഹത്യ ചെയ്യാന്‍ നദിയില്‍ ചാടി; യുവതി ചെന്നുപെട്ടത് മുതലയുടെ വായില്‍; രക്ഷപ്പെടുത്തി നാട്ടുകാര്‍

കുടുംബ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഉഡുപ്പി: നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മുതല കടിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ബുധനാഴ്ച രാത്രി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള കുമാരധാര പുഴയുടെ പാലത്തില്‍നിന്നാണ് ഉഡുപ്പി സ്വദേശിയായ യുവതി ചാടിയത്. ഉടനെ മുതല ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുഖത്തും കൈകള്‍ക്കും കടിയേറ്റ യുവതി നിലവിളിച്ചതോടെ സമീപത്തെ ലോഡ്ജില്‍നിന്നും പുഴക്കരയിലെ വീടുകളില്‍നിന്നും ആളുകള്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സുബ്രഹ്മണ്യ പാലീസ് എത്തി യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ വീട് വിട്ടിറങ്ങി കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കഴിയാനായി എത്തിയതാണെന്ന് യുവതി മൊഴിനല്‍കി. ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ കൗണ്‍സലിങ്ങിനുശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടു. സംഭവത്തില്‍ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്ത്രീയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Karnataka Woman Jumps Into River In Suicide Attempt, Rescued After Crocodile Bites Her

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മന്ത്രിയെ തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരൂഹത; കൃത്രിമ വൈദ്യുതി പ്രതിസന്ധി സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി'

'മിസ്റ്റര്‍ ക്രിക്കറ്റ്' ഇനി ഓസ്‌ട്രേലിയ ടീമിന് തന്ത്രമൊരുക്കും!

വീണ്ടും മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒരേ വേദിയിൽ തൃഷ; വൈറലായി ചിത്രങ്ങൾ

കുടംബ വഴക്ക്: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തി; കാർ ഡ്രൈവർ അറസ്റ്റിൽ

10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി 'ഒന്നേയെന്ന്' തുടങ്ങണം