പ്രതീകാത്മക ചിത്രം 
India

പട്ടാപ്പകല്‍ കാമുകിയുടെ മുന്നില്‍ വച്ച് 22കാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു; തമിഴ്‌നാട്ടില്‍ വീണ്ടും ജാതിക്കൊല

പട്ടാപ്പകല്‍ 22കാരനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജാതിക്കൊല. പട്ടാപ്പകല്‍ 22കാരനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. യുവാവ് താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണ് എന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

കരൂര്‍ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ച് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹരിഹരനാണ് കൊല്ലപ്പെട്ടത്. കരൂരില്‍ ബാര്‍ബറായ ഹരിഹരനും ഒരേ പ്രദേശത്ത് തന്നെ താമസിക്കുന്ന യുവതിയുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. കോളജില്‍ പഠിക്കുന്ന സമയത്ത് ഇരുവരും സ്ഥിരമായി കാണുമായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. രണ്ടാഴ്ചയായി 22കാരനുമായി യുവതി സംസാരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ഇതില്‍ അസ്വസ്ഥനായിരുന്ന യുവാവ് തുടര്‍ച്ചയായി കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബന്ധം പുനരാരംഭിക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ച യുവാവിനോട് യുവതിയും ബന്ധുക്കളും കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എന്ന് പറഞ്ഞ് കൊണ്ടാണ് വിളിച്ചുവരുത്തിയത്. ഇവിടെ വച്ച്  യുവാവിനെ പൊലീസിനെ ഏല്‍പ്പിക്കാനായിരുന്നു കാമുകിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കണ്ടുമുട്ടിയത് മുതല്‍ ഹരിഹരനും യുവതിയും തമ്മില്‍ വാക്കേറ്റമായി. അതിനിടെയാണ് യുവതിയുടെ അമ്മാവനും അഞ്ചു ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT