സുപ്രീംകോടതി ( supreme court ) ഫയൽ
India

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നത്.

ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. തങ്ങളുടെ കാലയളവില്‍ നിക്ഷേപകര്‍ക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഹര്‍ജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Supreme Court dismisses pre-arrest bail pleas of 7 accused in Karuvanur Cooperative Bank fraud case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയും; മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

SCROLL FOR NEXT