FlyDubai pilot Captain Smit Machchhar x
India

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ക്ഷേത്രത്തിലെ പൂജാരിമാര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പോയ വിമാനത്തില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനു വേണ്ടി വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന. സ്മിത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ക്ഷേത്രത്തിലെ പൂജാരിമാര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്.

നമോഘട്ടിലെ ഗംഗാ ആരതിയിലും ലളിതഘട്ടിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. 21 പുരോഹിതന്മാര്‍ രുദ്രാഭിഷേകം നടത്തി. കൂടാതെ, 11 പുരോഹിതന്മാര്‍ ഒരു ലക്ഷം മഹാമൃത്യുഞ്ജയ മന്ത്രങ്ങള്‍ ജപിച്ച് സ്മിത്തിന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ചുവെന്ന് പൂജാരി സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. സ്മിത് മച്ചാറിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഭക്തരും നാട്ടുകാരും പങ്കുചേര്‍ന്നു.

ബുധനാഴ്ച ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് FZ1073 വിമാനം പറത്തുന്നതിനിടെയാണ് മുംബൈ ഘാട്ട്കോപ്പര്‍ സ്വദേശിയായ സ്മിത് മച്ചാര്‍ ആക്രമിക്കപ്പെട്ടത്. സഹപൈലറ്റ് ആണ് സ്മിത്തിനെ ആക്രമിച്ചത്. 180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റുവെങ്കിലും, അക്രമിയെ ചെറുത്ത സ്മിത് മച്ചാര്‍ വലിയൊരു ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. സ്മിത്തിന്റെ ധീരതയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രശംസിച്ചിരുന്നു.

Kashi priests perform special prayers for injured FlyDubai pilot Captain Smit Machchhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

അവധി ആഘോഷിക്കാനെത്തി; റായ്ഗഡ് ബീച്ചില്‍ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍