അരവിന്ദ് കെജരിവാൾ  പിടിഐ
India

ചേരി നിവാസികള്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കൂ, എന്നാൽ മത്സരിക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് കെജരിവാള്‍

'കുടിയിറക്കിയ അതേ ഭൂമിയില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക'

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെജരിവാള്‍ പറഞ്ഞു.

ചേരി നിവാസികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. അവരെ കുടിയിറക്കിയ അതേ ഭൂമിയില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. എങ്കില്‍ ഞാന്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ നിര്‍ദേശം സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. കെജരിവാള്‍ അമിത് ഷായോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ചേരികളെല്ലാം അവര്‍ പൊളിച്ചു നീക്കുമെന്നും കെജരിവാള്‍ ആരോപിച്ചു.

ബിജെപി നേതാക്കളുടെ ചേരി സ്‌നേഹം പൊള്ളയാണ്. അവരിപ്പോള്‍ ചേരികളില്‍ പോയി താമസിക്കുകയാണ്. എന്നാല്‍ ചേരി നിവാസികളോട് അവര്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹമില്ല. ബിജെപി സമ്പന്നരുടെ പാര്‍ട്ടിയാണ്. ചേരി നിവാസികളുമായി അവര്‍ക്ക് എന്താണ് ബന്ധം?. ചേരി നിവാസികളെ അവര്‍ പ്രാണികളെപ്പോലെയാണ് കാണുന്നത്. വോട്ടെടുപ്പിന് മുമ്പ് ചേരി നിവാസികളുടെ വോട്ടും വോട്ടെടുപ്പിന് ശേഷം ചേരി നിവാസികളുടെ ഭൂമിയും അവര്‍ ലക്ഷ്യമിടുന്നുവെന്ന് ചേരി ക്യാംപ് സന്ദര്‍ശിച്ച ശേഷം കെജരിവാള്‍ പറഞ്ഞു.

ബിജെപിയുടെ 'ജഹാന്‍ ജുഗ്ഗി വഹാന്‍ മകാന്‍' പദ്ധതി 'കണ്ണില്‍ പൊടിയിടല്‍' പദ്ധതിയാണ്. ചേരി നിവാസികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതാണ്. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 4700 വീടുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ നിര്‍മ്മിച്ചത്. ഡല്‍ഹിയില്‍ നാലു ലക്ഷത്തോളം ചേരിനിവാസികളുണ്ട്. 'ഈ വേഗതയില്‍, എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1,000 വര്‍ഷമെടുക്കും. ബിജെപി വിജയിച്ചാല്‍ വീടു നിര്‍മ്മിക്കുകയല്ല, പൊളിച്ചു നീക്കുകയാകും ചെയ്യുക. അതോടെ ജനം ഭവനരഹിതരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരും. അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

SCROLL FOR NEXT