Kerala BJP Representatives Embark on Municipal Study Tour in Nine States facebook
India

പ്രധാനമന്ത്രി നിര്‍ദേശിച്ചു, ബിജെപി പ്രതിനിധി സംഘം വിവിധ സംസ്ഥാനങ്ങളിലെ നഗരസഭ സന്ദര്‍ശനത്തിന്

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയര്‍, ഗോവയിലെ പനജി, ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ് നഗരസഭകളിലാണ് സന്ദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധിസംഘം വിവിധ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമുള്ള സന്ദര്‍ശനമാണിത്. നൂറോളം ജനപ്രതിനിധികള്‍ ഒമ്പത് സംഘമായാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരിക്കുന്ന ഒമ്പത് നഗരസഭകള്‍ സന്ദര്‍ശിക്കുന്നത്.

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയര്‍, ഗോവയിലെ പനജി, ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ് നഗരസഭകളിലാണ് സന്ദര്‍ശനം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാല്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ കേരളത്തിലേക്ക് തിരിച്ചു. വെള്ളിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി ജനപ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ജനപ്രതിനിധികളില്‍ സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തത്തില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു.

ബിജെപി ദേശീയ ആസ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത സംഘവുമായി സംവദിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. ഡല്‍ഹി മേയര്‍ രാജ ഇക്ബാല്‍ സിങ്, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് എന്നിവരും പങ്കെടുത്തു.

Kerala BJP Representatives Embark on Municipal Study Tour in Nine States

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ, വാക്ക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT