ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ എക്‌സ്
India

'നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്'; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്

ഇന്ത്യയില്‍ നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്ന പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. 'സിഖ് വംശഹത്യയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്ന പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ മുന്നറിയിപ്പ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തെ ഖലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും നയതന്ത്രപരമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഭീഷണി.

കാനഡയിലും യുഎസിലും പൗരത്വമുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകന്‍ കൂടിയായ ഗുര്‍പത്‌വന്ത് സിങ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സമാനമായ ഭീഷണി ഉയര്‍ത്തിയിരുന്നു. 2023 നവംബര്‍ മാസം 19 ന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തരുതെന്നായിരുന്നു മുന്നറിയിപ്പ്. സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്നായിരുന്നു വിഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT