പ്രതീകാത്മക ചിത്രം 
India

ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; ബലാത്സംഗത്തിന് പിന്നാലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം പൊട്ടക്കിണറ്റില്‍; 50 പേര്‍ കസ്റ്റഡിയില്‍ 

ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; ബലാത്സംഗത്തിന് പിന്നാലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം പൊട്ടക്കിണറ്റില്‍; 50 പേര്‍ കസ്റ്റഡിയില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊന്നു. കുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള 50 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

രാജസ്ഥാനിലെ പ്രതാപ്ഗഢിലാണ് നടുക്കുന്ന ക്രൂരത. മേഘ്പുര ഗ്രാമത്തിലാണ് സംഭവം നടന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- വെള്ളിയാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാതായതായി കുടുംബം പറയുന്നു. വീട്ടില്‍ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ അജ്ഞാതന്‍ വന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലി ആവശ്യവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്താണ് താമസം. 

കട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ സമീപിച്ചു. അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍, അടുത്തുള്ള വരണ്ട കിണറിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു. 

അജ്ഞാതനായ വ്യക്തി കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT