രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യം 
India

അമ്പമ്പോ... എന്തൊരു വലിപ്പം; കാറിന്റെ അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി കാട്ടിലേക്ക്- വീഡിയോ 

കാറിന്റെ അടിയില്‍ മറഞ്ഞിരുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കാറിന്റെ അടിയില്‍ മറഞ്ഞിരുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. 15 അടി നീളമുള്ള രാജവെമ്പാലയെയാണ് കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയത്.

കാറിന്റെ അടിയില്‍ രാജവെമ്പാല ഉണ്ടെന്ന് അറിഞ്ഞ് പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. പാമ്പ് പിടിത്ത വിദഗ്ധന്‍ എത്തി ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം കാട്ടില്‍ തുറന്നുവിടുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പ് പിടിത്തത്തില്‍ വൈദഗ്ധ്യം ഇല്ലാതെ പാമ്പിനെ പിടികൂടാന്‍ പോകരുതെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഴക്കാലം അടുത്തതിനാല്‍ എല്ലായിടത്തും രാജവെമ്പാലയെ കണ്ടെന്ന് വരാമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി