കിരൺ റിജിജു ഫെയ്സ്ബുക്ക്
India

Waqf amendment bill: 'പ്രതിപക്ഷം നുണ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു'; കേന്ദ്ര മന്ത്രി

കെസിബിസിയുടെ നിർദ്ദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണമെന്നും ബില്ലിനു അനുകൂലമായി വോട്ടു ചെയ്യണമെന്നും മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡ‍ൽഹി: വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്നു കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ബില്ലുമായി ബന്ധപ്പെട്ട് നുണകൾ പ്രചരിപ്പിക്കരുത്. പാർലമെന്റിന്റെ ഈ സെഷനിൽ തന്നെ ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുകയാണെന്നും കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വഖഫ് ബിൽ മുസ്ലിം വിരുദ്ധമാണെന്നും അവരുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമത്തെ ഭരണഘടനാപരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ചർച്ച നടത്തിയായിരിക്കും ബിൽ അവതരിപ്പിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെസിബിസിയുടെ നിർദ്ദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണം. ബില്ലിനു അനുകൂലമായി വോട്ടു ചെയ്യണം. കെസിബിസി ആർഎസ്എസ് സമ്മർദ്ദത്തിലാണോ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും ഈ ബിൽ കൊണ്ടു വരണമെന്നു തന്നോടു പറഞ്ഞിട്ടുണ്ട്.

ജെപിസിയിൽ നീണ്ട ചർച്ചകൾ നടന്നു. ജനാധിപത്യപരമായി തന്നെയാണ് ഈ ബിൽ കൊണ്ടു വരുന്നത്. വെറുതെ ബഹളം വച്ചിട്ടു കാര്യമില്ല. സിഎഎയുടെ കാര്യത്തിലും ഇതേ രീതിയിലാണ് വ്യാജ പ്രചാരണം നടന്നത്. നുണകൾ പ്രചരിപ്പിക്കരുതെന്നു ഇരു കൈകളും കൂപ്പി പറയുകയാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT