പ്രതീകാത്മക ചിത്രം 
India

മകളുടെ മൃതദേഹത്തിനൊപ്പം അമ്മ കഴിഞ്ഞത് 5 ദിവസം; ഭക്ഷണമെത്തിച്ച ഡെലിവെറി ബോയ് അയല്‍ക്കാരെ അറിയിച്ചു; അന്വേഷണം

മകളെ കുറിച്ച് അയല്‍ക്കാര്‍ ചോദിക്കുമ്പോള്‍ ഉറങ്ങുകയാണ് അല്ലെങ്കില്‍ വിശ്രമിക്കുകയാണ് എന്നായിരുന്നു മറുപടിയെന്ന് അയല്‍ക്കാര്‍ പറഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മകളുടെ മൃതദേഹത്തിനൊപ്പം അമ്മ കഴിഞ്ഞത് അഞ്ച് ദിവസം. ഭക്ഷണവുമായി എത്തിയ ഡെലിവെറി ബോയ് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചതോടെയാണ് മരണവിവരം പുറത്തറിയുന്നത്. 32കാരിയായ ഡോയല്‍ ബസുവാണ് മരിച്ചത്. മാനസിക, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അമ്മ ദീപാലി ബസുവിനെ പൊലീസ് കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അമ്മയും മകളും താമസിച്ചിരുന്ന വീട് സീല്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

2006 മുതല്‍ ഇരുവരും ഈ വീട്ടിലാണ് താമസം. അയല്‍ക്കാരുമായി സമ്പര്‍ക്കം കുറവാണെന്നും ഒരു പ്രത്യേക ഏജന്‍സിയില്‍ നിന്ന് അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. അമ്മ സ്ഥിരമായി വീടിന് പുറത്തവരാറുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി മകളെ കണ്ടിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണ്, അല്ലെങ്കില്‍ വിശ്രമിക്കുകയാണെന്നുമായിരുന്നു മറുപടിയെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡെലിവറി ബോയ് അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ വന്നപ്പോള്‍ മുറിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു. തുടര്‍ന്ന് അയല്‍വാസികളെ അറിയിച്ചു. അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ കിടപ്പുമുറിയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാധാരണ മരണമാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്നത് അന്വേഷിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT