ലാലു പ്രസാദ് യാദവ്/ ഫയൽ 
India

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി, എയിംസിലേക്കു മാറ്റും

ലാലുവിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡല്‍ഹി എയിംസിലേക്കു മാറ്റും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില വഷളായി. ലാലുവിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് ഡല്‍ഹി എയിംസിലേക്കു മാറ്റും. 

ഹൃദയ, വൃക്ക രോഗങ്ങള്‍ മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രി മാറ്റുന്നതെന്ന് രാജേന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. ലാലു 60 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ബിഹാറിലെ വിവിധ ട്രഷറികളില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന്റെ 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്. അഞ്ചു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അഞ്ചിലും ലാലു ശിക്ഷിക്കപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT