ഋഷികേശിലുണ്ടായ വെള്ളക്കെട്ട്/ പിടിഐ 
India

സോളാനില്‍ വീണ്ടും മേഘവിസ്‌ഫോടനം; വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി; ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട്ട്

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും  അവധി പ്രഖ്യാപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


സിംല: ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം. സോളാന്‍ ജില്ലയിലെ സുബതുവിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോയി. കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മരം വീഴ്ചയിലും ദേശീയപാത21 ല്‍ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് നിരവധി റോഡുകളും തകര്‍ന്നു.

ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദി പാലം തകര്‍ന്നു. ഇതേതുടര്‍ന്ന് ഹരിയാന,ചണ്ഡിഗഡ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

ഹിമാചലിലും ഉത്തരാഖണ്ഡിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹിമാചലില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും  അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT