തെരുവുനായയെ ആക്രമിക്കാന്‍ പതുങ്ങി വരുന്ന പുലിയുടെ ദൃശ്യം 
India

പുലിപ്പേടിയില്‍ ഒരു ഗ്രാമം; നായ രക്ഷപ്പെട്ടത് കഷ്ടിച്ച്- വീഡിയോ 

കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് തെരുവുനായ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:ദക്ഷിണേന്ത്യയില്‍ പല ഭാഗങ്ങളും പുലിപ്പേടിയിലാണ്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസമേഖലകളില്‍ പുലി ഇറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. മൈസൂരുവില്‍ ഒന്നിലധികം പേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ സത്യമംഗലം കാടുകള്‍ക്ക് സമീപമുള്ള ജനവാസമേഖലയിലുള്ളവരും ഭീതിയിലാണ്.

കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് തെരുവുനായ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലിയെ കണ്ട് തെരുവുനായ കുരച്ചതോടെ, പുലി ഒരുനിമിഷം പിന്മാറി. ഈസമയത്ത് നായ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 

തെരുവില്‍ നായ കിടന്നുറങ്ങുമ്പോഴാണ് പുലി ആക്രമിക്കാന്‍ ഒരുങ്ങിയത്. പുലിയെ കണ്ട് ആദ്യം ഭയന്ന നായ, കുരച്ച് രക്ഷപ്പെടുകയായിരുന്നു. നായയുടെ കുരയില്‍ ആദ്യം പകച്ചുനിന്നുപോയ പുലി, പിന്നീട് ആക്രമിക്കാന്‍ ഒരുങ്ങുന്നതിന് മുന്‍പ് നായ ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT