വാനിന്റെ നേര്‍ക്ക് പുലിയുടെ ആക്രമണം 
India

മതില്‍ ചാടിക്കടന്ന് വാനിന്റെ നേര്‍ക്ക് കുതിച്ചു, ക്യാമ്പസില്‍ ഭീതി പരത്തി പുലി; 15ലധികം പേര്‍ക്ക് പരിക്ക്- വീഡിയോ 

അസമില്‍ പുലിയുടെ ആക്രമണത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ പുലിയുടെ ആക്രമണത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. ജോര്‍ഘട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റെയ്ന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ കയറിയാണ് അവിടത്തെ ജീവനക്കാരെയും താമസക്കാരെയും അടക്കം പുലി ആക്രമിച്ചത്. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുലിയെ പിടികൂടി.

തിങ്കളാഴ്ച രാവിലെ മുതല്‍ ക്യാമ്പസില്‍ പുലി കറങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസിന്റെ പിന്നില്‍ കാടാണ്. ഇവിടെ നിന്ന് പുലി എത്തിയതാകാമെന്നാണ് നിഗമനം. ക്യാമ്പസിലെ താമസക്കാരെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് പുലി ആക്രമിച്ചത്.

പുലിയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പസിന്റെ മതില്‍ ചാടിക്കടന്ന് റോഡിലൂടെ പോകുന്ന മാരുതി വാനിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുലിയുടെ ആക്രമണത്തില്‍ ഭയന്ന് വാഹനം നിര്‍ത്തുന്നതും പുലി ഓടിമറയുന്നതുമാണ് വീഡിയോയുടെ അവസാനഭാഗം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT