സ്‌കൂളിലെ ശുചിമുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലി 
India

സ്‌കൂള്‍ ഗേറ്റ് ചാടിക്കടന്ന് പുള്ളിപ്പുലി; ശുചി മുറിയില്‍ കുടുങ്ങി

സ്‌കൂളിന് സമീപത്തുള്ള കാട്ടില്‍ നിന്നാകാം പുലി സ്‌കൂള്‍ കാമ്പസിനകത്ത് എത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാത്രി സ്‌കൂളിലെ ശുചി മുറിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. മുംബൈ ഗോരേഗാവിലെ സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വനം വകുപ്പ് അധികൃതര്‍ പുലിയെ പുറത്തെത്തിച്ചത്. 

സ്‌കൂളിന് സമീപത്തുള്ള കാട്ടില്‍ നിന്നാകാം പുലി സ്‌കൂള്‍ കാമ്പസിനകത്ത് എത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. ശുചിമുറിയില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥ ഗിരിജ ദേശായി പറഞ്ഞു. സ്‌കൂള്‍ ഗേറ്റ് ചാടിക്കടക്കുന്നത് കണ്ട വാച്ച്മാനാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും അവര്‍ പറഞ്ഞു.

മൂന്ന് മണിക്കൂറിലധികം സമയം എടുത്താണ് തങ്ങള്‍ പുലിയെ വിജയകരമായി പുറത്തെത്തിച്ചത്. തുടര്‍ന്ന് പുലിയെ കാട്ടിലേക്ക് വിട്ടയച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം