ക്ലാസ് മുറിയില്‍ പുലി കയറിയതിന്റെ സിസിടിവി ദൃശ്യം 
India

ക്ലാസ് മുറിയിലെത്തിയ പുലി പത്തുവയസുകാരനെ ആക്രമിച്ചു; ഇറങ്ങിയോടി വിദ്യാര്‍ഥികള്‍, പരിഭ്രാന്തി- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയില്‍ കയറിയ പുലി 10 വയസുള്ള വിദ്യാര്‍ഥിയെ ആക്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയില്‍ കയറിയ പുലി 10 വയസുള്ള വിദ്യാര്‍ഥിയെ ആക്രമിച്ചു. പുലി ഇറങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് തൊട്ടടുത്തുള്ള കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

അലിഗഡിലാണ് സംഭവം. പുലി സ്‌കൂളിലും ക്ലാസ്മുറിയിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലിയുടെ ആക്രമണത്തില്‍ പത്തുവയസുള്ള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുലി ഇറങ്ങി എന്ന വാര്‍ത്ത അറിഞ്ഞ് തൊട്ടടുത്തുള്ള ചൗധരി നിഹല്‍ സിങ് ഇന്റര്‍ കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ക്ലാസ് മുറികളില്‍ നിന്ന് പുറത്തേയ്ക്ക് ഓടി. ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചതനുസരിച്ച് വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉഭയസമ്മത ബന്ധം'; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ വേതനം വാങ്ങുന്നില്ല, ഇരട്ടപദവി ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കും: കെ ജയകുമാര്‍

അവധിക്കാലം അടിച്ചുപൊളിക്കാം; ബംഗളൂരു, മൈസൂര്‍, ചെന്നൈ കെഎസ്ആർടിസി സ്പെഷ്യൽ സര്‍വീസുകൾ; ബുക്കിങ് തുടങ്ങി

'ഡ്യൂഡി'ല്‍ പാട്ടുകള്‍ ഉപയോഗിക്കാം; ഇളയരാജയ്ക്ക് 50 ലക്ഷം നല്‍കി നിര്‍മാതാക്കള്‍; കേസ് ഒത്തുതീര്‍പ്പായി

'രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ജഡേജ'; വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍

SCROLL FOR NEXT