മുള്ളന്‍ പന്നി- പുള്ളിപ്പുലി പോരാട്ടം 
India

നടുറോഡില്‍ മുള്ളന്‍ പന്നി- പുള്ളിപ്പുലി പോരാട്ടം, അവസാനം സംഭവിച്ചത് - വീഡിയോ 

ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ ദേഹത്ത് തുളഞ്ഞുകയറിയ മുള്ളുകള്‍ വലിച്ചൂരിയെടുക്കാന്‍ പുള്ളിപ്പുലി പെടാപാട് പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ മുള്ളന്‍പന്നിയെ പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതും വിജയിക്കാന്‍ കഴിയാതെ വരുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗൗരവ് ശര്‍മ്മ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടുറോഡിലാണ് സംഭവം. മുള്ളന്‍ പന്നിയും പുള്ളിപ്പുലിയും തമ്മിലുള്ള പോരാട്ടം കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മുള്ളന്‍ പന്നിയെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ് പുള്ളിപ്പുലി. എന്നാല്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ ദേഹത്ത് തറച്ച് പുള്ളിപ്പുലിക്ക് പരിക്കേല്‍ക്കുന്നത് കാണാം. കാലില്‍ തറച്ച മുള്ള് പുള്ളിപ്പുലി വലിച്ചൂരാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശക്തമായ ചെറുത്തുനില്‍പ്പാണ് മുള്ളന്‍ പന്നി കാഴ്ചവെച്ചത്. മുള്ളന്‍ പന്നിയോട് ജയിക്കാന്‍ കഴിയാതെ പുള്ളിപ്പുലി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു