Congress MLA KN Rajanna ഫയൽ
India

'നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാം': കർണാടക മുഖ്യമന്ത്രി തർക്കത്തിൽ മുൻമന്ത്രി രാജണ്ണ

സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പോര് തുടരുന്നതിനിടെയാണ് രാജണ്ണയുടെ അഭിപ്രായ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ കര്‍ണാടകയില്‍ രമ്യമായ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ എന്‍ രാജണ്ണ. കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യ- ഡി കെ ശിവകുമാര്‍ പോര് തുടരുന്നതിനിടെയാണ് രാജണ്ണയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് നിയസഭാകക്ഷിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നമുക്ക് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാം. പിന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം, ഭൂരിപക്ഷത്തോടെ അദികാരത്തില്‍ തിരിച്ചുവരാം. എന്നിട്ട് ശിവകുമാര്‍ 5 വര്‍ഷം മുഖ്യമന്ത്രിയായി ഭരിക്കട്ടെ. സിദ്ധരാമയ്യയെ തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) ആയിരുന്നില്ലേ? ഇനി തീരുമാനം എടുക്കേണ്ടത് സിഎല്‍പിയാണ്.' കോണ്‍ഗ്രസ് എംഎല്‍എ രാജണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുകൂലിച്ച രാജണ്ണ, മുഖ്യമന്ത്രി പദവിയിലേക്ക് മറ്റൊരു ഓപ്ഷനായി സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പേരും മുന്നോട്ടു വെച്ചു. നേതൃത്വ തര്‍ക്കവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് വിലക്കിയിട്ടുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് പറയാനില്ല. അതേസമയം വ്യക്തിപരമായ ആഗ്രഹം സിദ്ധരാമയ്യ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരിക്കണമെന്നാണ്. അല്ലെങ്കില്‍, ഡോ. ജി. പരമേശ്വരയെ മുഖ്യമന്ത്രിയാകുക. എന്തായാലും രണ്ടു ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുമെന്നും കെ എന്‍ രാജണ്ണ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. കോണ്‍ഗ്രസിലെ ഉള്‍പ്പോര് കര്‍ണാടകയിലെ വികസനത്തിന് തടസ്സമാകുകയാണെന്ന് ബിജെപി നേതാവും എംഎല്‍എയുമായ മഹേഷ് തെങ്കിക്കായ് അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ മൂന്നുഗ്രൂപ്പുകളാണുള്ളത്. പാര്‍ട്ടിയിലെ വിള്ളലുകള്‍ വരും ദിവസങ്ങളില്‍ രൂക്ഷമാകും. ഇത് സംസ്ഥാനത്തെ സാരമായി ബാധിക്കുമെന്നും മഹേഷ് തെങ്കിക്കായ് പറഞ്ഞു.

Senior Congress leader and former minister KN Rajanna has said that if a solution cannot be found in the Chief Ministerial dispute in Karnataka, the assembly should be dissolved and fresh elections should be held.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി; 'ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം'

ശബരിമല സ്വര്‍ണക്കവര്‍ച്ച : അന്വേഷണം മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'താഴ്‌വാരത്തിലേക്ക് വിളിക്കുന്നത് ലാലേട്ടന്‍; ഭരതേട്ടനുമായി ഉടക്കി, എനിക്ക് സൗകര്യമില്ല, വേറെയാളെ നോക്കാന്‍ പറഞ്ഞു'

നനഞ്ഞ മുടിയിൽ ഇത് ഒരിക്കലും ചെയ്യരുത്

SCROLL FOR NEXT