രാഹുല്‍ ഗാന്ധി/ പിടിഐ 
India

ജോഡോ യാത്രയിലെ അംഗങ്ങള്‍ സ്‌റ്റേഡിയത്തില്‍ താമസിച്ചാല്‍ ബോംബ് സ്‌ഫോടനം നടത്തും; ഭീഷണി സന്ദേശം

നിലവില്‍ ജാഥ പര്യടനം നടത്തുന്നത് മഹാരാഷ്ട്രയിലാണ്. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ രാത്രി നഗരത്തിലെ സ്റ്റേഡിയത്തില്‍ താമസിച്ചാല്‍ ഇന്‍ഡോറില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. ഇന്‍ഡോറിലെ  ഒരു കടയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇത് ഒരു വ്യാജഭീഷണി സന്ദേശമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ എച്ച് സി മിശ്ര പറഞ്ഞു. 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ ഖല്‍സ സ്റ്റേഡിയത്തില്‍ തങ്ങുകയാണെങ്കില്‍ ഇന്‍ഡോര്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് കത്തില്‍ പറയുന്നത്. ജൂനി പ്രദേശത്തെ ഒരു ബേക്കറിക്കടയിലാണ് ഭീഷണിക്കത്ത് കിട്ടിയതെന്നും എച്ച്‌സി മിശ്ര പറഞ്ഞു.

നിലവില്‍ ജാഥ പര്യടനം നടത്തുന്നത് മഹാരാഷ്ട്രയിലാണ്. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT