ബിൽ ജെപിസിക്ക് വിടാൻ അനുകൂലിച്ച് അം​ഗങ്ങൾ കൈ ഉയർത്തുന്നു  പിടിഐ
India

എഫ്സിആർഎ ബിൽ ജെപിസിയ്ക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം

ബില്ലിലെ ഒരു വ്യവസ്ഥ പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും, അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി റിജിജു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി : വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ലോക്സഭ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ് ബിൽ ജെപിസിയ്ക്ക് വിട്ടത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബിൽ ജെപിസിയ്ക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും വിവിധ സംഘടനകളും ഉന്നയിച്ച ആശങ്കകൾ ജെപിസി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാൽ എഫ്സിആർഎ ബിൽ പാടില്ലെന്നും, അത് പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും, ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇതിനെ എതിർത്ത് കേന്ദ്രമന്ത്രി കിരൺ റിജിജുവും രം​ഗത്തെത്തി. ബില്ലിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പ്രൊവിഷൻ തെളിയിക്കാൻ റിജിജു വെല്ലുവിളിച്ചു.

എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും, കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണു​ഗോപാൽ എം പി പറഞ്ഞു. ബിൽ ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേ​ദ​ഗതിയാണ് കൊണ്ടുവരുന്നതെന്നും കെ സി വേണു​ഗോപാൽ വിമർശിച്ചു.

ഇത്രയും ദിവസം ബിൽ ജെപിസിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജിജു പറഞ്ഞു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ല, അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും റിജിജു പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി. ഇതിനിടെ ബിൽ ജെപിസിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം പാസ്സായതായി സ്പീക്കർ പ്രഖ്യാപിച്ചു. 31 അം​ഗ ജെപിസിയാകും ബിൽ പരിശോധിക്കുക. ഇതിൽ 20 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമായിരിക്കും ഉണ്ടാകുക.

Lok Sabha refers FCRA Bill to JPC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

ദിവസവും പ്രോട്ടീൻ ഷേയ്ക്ക്! കാജൽ അ​ഗർവാളിന്റെ ബ്രേക്കഫാസ്റ്റ് എത്ര ഹെൽത്തിയാണ്?

കേരളത്തിലെ ബാഹുബലി ദോശ കണ്ട് 'വായില്‍ വെള്ളമൂറി'; ഡ്രോണ്‍ ഡെലിവറി സ്വപ്‌നം കണ്ട് ആനന്ദ് മഹീന്ദ്ര- വൈറല്‍ വിഡിയോ

'നിർമാതാവ് എന്നതിലുപരി ആന്റണി പെരുമ്പാവൂർ ഒരു ദിവസം ആശിഷിന്റെ അച്ഛൻ എന്നറിയപ്പെടും'; അഭിനന്ദിച്ച് ലിസി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി