കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പിടിഐ
India

വിധി കാത്ത് 88 മണ്ഡലങ്ങളില്‍ 1,200 സ്ഥാനാര്‍ത്ഥികള്‍; രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങള്‍

എല്ലാ സംസ്ഥാനങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 88 ലോക്‌സഭാ മണ്ഡലങ്ങളിലായി 1200ല്‍ അധികം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

കേരളത്തിലെ 20 സീറ്റുകളിലും കര്‍ണാടകയിലെ 28 സീറ്റുകളിലെ 14 എണ്ണത്തിലും വോട്ടെടുപ്പ് നടക്കും. കൂടാതെ രാജസ്ഥാനിലെ 13 സീറ്റുകളിലും മഹാരാഷ്ട്രയിലേയും ഉത്തര്‍പ്രദേശിലേയും 8 സീറ്റുകളിലും മധ്യപ്രദേശിലെ 7 സീറ്റുകളിലും അസ്സാമിലേയും ബിഹാറിലേയും 5 സീറ്റുകളിലും ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ മൂന്ന് സീറ്റിലും മണിപ്പൂര്‍ ത്രിപുര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019 ലെ തെരഞ്ഞെടുപ്പില്‍ ഈ 89 സീറ്റുകളില്‍ 56 എണ്ണത്തിലും എന്‍ഡിഎ ആണ് വിജയിച്ചത്. 24 സീറ്റുകളാണ് യുപിഎ സ്വന്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക