"Why is this govt so afraid?": CJP's Saurav Das targets Centre after being "stopped" from flying to London 
India

സിജെപി നേതാവ് സൗരവ് ദാസിന് കുരുക്ക്; ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ

പാസ്‌പോര്‍ട്ടില്‍ പൊരുത്തക്കേടുകളെന്നും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ന്യൂഡല്‍ഹി: ക്രോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ സൗരവ് ദാസിനെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ലണ്ടന്‍ യാത്ര തടഞ്ഞതിനെതിരെ സൗരവ് ദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം ഈ കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

സൗരവ് ദാസിന്റെ 2019ല്‍ എടുത്ത പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഇത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വത്തെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് 7 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ചെന്നൈ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് നവംബര്‍ 23ന് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ പ്രഭാഷണം നടത്തുന്നതിനായി നവംബര്‍ 24ന് പുലര്‍ച്ചെ ലണ്ടനിലേയ്ക്ക് പോകാന്‍ എത്തിയപ്പോഴാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സൗരവ് ദാസിനെ തടഞ്ഞത്. എന്നാല്‍ തന്നെ തടഞ്ഞ സമയത്ത് ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ചോ യാത്ര വിലക്കിയ കാരണത്തെക്കുറിച്ചോ അധികൃതര്‍ യാതോരു രേഖാമൂലമുള്ള അറിയിപ്പും നല്‍കിയിരുന്നില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍ തന്നെ തടഞ്ഞതെന്ന് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ സൗരവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച ഡല്‍ഹി ഹൈക്കോടതി ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 9ലേക്ക് മാറ്റി.

Central Government informed the High Court that a lookout circular has been issued against CJP leader Saurav Das

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

അടിമുടി മാറാൻ ദുബൈ എയർ പോർട്ട്; 1.42 ലക്ഷം കോടിയുടെ പദ്ധതി, പ്രവാസികൾക്ക് തൊഴിൽ പ്രതീക്ഷ

നടുവേദന അലട്ടുന്നുണ്ടോ? ശരിയായ ഇരിപ്പു രീതി എങ്ങനെയാണ്? വീട്ടിൽ ചെയ്യാവുന്ന ലളിതമായ 5 വ്യായാമങ്ങൾ

കൽത്തൂണിൽ തെളിയാത്ത ദീപവും മുന്നണി രാഷ്ട്രീയത്തിലെ കനലും; തിരുപ്പറങ്കുൻറം വിവാദത്തിൽ വിജയ് സർക്കാരിന് മുന്നിൽ ഇനി എന്ത്?

'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം