അഖിലേഷ് യാദവ്/ എഎന്‍ഐ 
India

'ഭഗവാന്‍ കൃഷ്ണന്‍ സ്വപ്‌നത്തില്‍ വന്ന് തെരഞ്ഞെടുപ്പില്‍ എസ്പി ജയിക്കുമെന്ന് പറഞ്ഞു'- അഖിലേഷ് (വീഡിയോ)

'ഭഗവാന്‍ കൃഷ്ണന്‍ സ്വപ്‌നത്തില്‍ വന്ന് തെരഞ്ഞെടുപ്പില്‍ എസ്പി ജയിക്കുമെന്ന് പറഞ്ഞു'- അഖിലേഷ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭഗവാന്‍ കൃഷ്ണന്‍ എല്ലാ ദിവസവും തനിക്ക് സ്വപ്‌ന ദര്‍ശനം നല്‍കാറുണ്ടെന്ന് അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയായിരിക്കും ഉത്തര്‍പ്രദേശില്‍ അടുത്ത സര്‍ക്കാരിനെ നയിക്കുകയെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ വന്ന് തന്നോട് പറയാറുണ്ടെന്നും അഖിലേഷ്. 

ബിജെപി രാജ്യസഭാ എംപി ഹര്‍നാഥ് സിങ് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് അയച്ച കത്തിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് അഖിലേഷിന്റെ പ്രസ്താവന. മഥുര സീറ്റില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ നിര്‍ത്തണമെന്നും അവിടെ യോഗി നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നു ശ്രീകൃഷ്ണന്‍ തനിക്ക് സ്വപ്‌ന ദര്‍ശനം നല്‍കിയെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി എവിടെ മത്സരിക്കാന്‍ പറഞ്ഞാലും അവിടെ മത്സരിക്കാനിറങ്ങും എന്നാണ് യോഗിയുടെ നിലപാട്. 

ബിജെപി എംപിയുടെ സ്വപ്‌ന ദര്‍ശന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അഖിലേഷിന്റെ പ്രതികരണം. 'ബാബ (യോഗി ആദിത്യനാഥ്) പൂര്‍ണ പരാജയമാണ്. ഒരാള്‍ക്കും ഇനി അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കില്ല. ഭഗവാന്‍ കൃഷ്ണന്‍ എല്ലാ ദിവസവും എന്റെ സ്വപ്‌നങ്ങളില്‍ വരാറുണ്ട്. അടുത്ത സര്‍ക്കാര്‍ നമുക്ക് രൂപികരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറയാറുമുണ്ട്'- അഖിലേഷ് തിരിച്ചടിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ ബിജെപി- എസ്പി നേതാക്കള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് കൃഷ്ണന്റെ സ്വപ്‌നം ദര്‍ശനവും വ്യാഖ്യാനങ്ങളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി