ശുഭാംശു ശുക്ല,നരേന്ദ്ര മോദി 
India

'ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു, ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒപ്പംചേരാന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു'; പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ തന്റെ ക്രൂ അംഗങ്ങള്‍ താല്‍പര്യം അറിയിച്ചതായും ശുഭാംശു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തെ ലോകം ഉറ്റുനോക്കുന്നതായും ശാസ്ത്രജ്ഞര്‍ ദൗത്യത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നതായും ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശുഭാംശു ഇക്കാര്യം പറഞ്ഞത്.

'ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ എല്ലാവരും വളരെ ആവേശത്തിലാണ്. എന്റെ പല ക്രൂ അംഗങ്ങള്‍ക്കും (ആക്‌സിയം -4 ദൗത്യത്തിലെ) വിക്ഷേപണത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു, ' ശുഭാംശു പറഞ്ഞു.

ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ തന്റെ ക്രൂ അംഗങ്ങള്‍ താല്‍പര്യം അറിയിച്ചതായും ശുഭാംശു പറഞ്ഞു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായി 40-50 ബഹിരാകാശയാത്രികരുടെ ഒരു കൂട്ടം തയ്യാറാക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. 'നിങ്ങളുടെ ദൗത്യം ആദ്യപടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,' ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ കുറിച്ച് മോദി പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങള്‍ക്ക് സഹായകമാകുമെന്നും മോദി പറഞ്ഞു. 2027 ല്‍ ആദ്യമായി മനുഷ്യ ബഹിരാകാശ യാത്ര നടത്താനും 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 2040 ഓടെ ചന്ദ്രനില്‍ സ്വന്തം ബഹിരാകാശയാത്രികനെ ഇറക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. മോദി പറഞ്ഞു.

ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.

Lot of interest about Gaganyaan world over: Shubhanshu Shukla tells PM Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT