പ്രതീകാത്മക ചിത്രം 
India

മറ്റൊരാളുമായും ബന്ധമെന്ന് സംശയം, കാമുകിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് 51 തവണ കുത്തി; ദാരുണാന്ത്യം 

ഛത്തീസ്ഗഡില്‍ കാമുകിയെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കാമുകിയെ കുത്തിക്കൊന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് 51 തവണ കുത്തിയെന്ന് പൊലീസ് പറഞ്ഞു. ദാരുണ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

കോര്‍ബ ജില്ലയിലാണ് സംഭവം. നീലം കുസും ആണ് മരിച്ചത്. യുവതിയുടെ കൊലപാതകത്തില്‍ ബസ് കണ്ടക്ടറായിരുന്ന ഷഹ്ബാസ് ആണ് പിടിയിലായത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

അടുത്തിടെ മെച്ചപ്പെട്ട ജോലി തേടി ഷഹ്ബാസ് ഗുജറാത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി പൊലീസ് പറയുന്നു. മറ്റൊരാളുമായി കാമുകിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

ഗുജറാത്തില്‍ നിന്ന് കോര്‍ബയില്‍ എത്തിയ ഷഹ്ബാസ് നീലമുമായി വഴക്കിട്ടു. കുപിതനായ ഷഹബാസ് യുവതിയുടെ നെഞ്ചില്‍ 34 തവണയാണ് കുത്തിയത്. പുറത്ത് 16 തവണയും കുത്തിയതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT