തയ്യാറാക്കി നിര്‍ത്തിയ ആഡംബര ബസ്/ എഎന്‍ഐ 
India

കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസുകള്‍ റെഡി

ഒരു എംഎല്‍എയെപോലും മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന ഫലസൂചനകള്‍ക്കിടെ, കുതിരക്കച്ചവടം തടയാന്‍ മുന്നൊരുക്കവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസ്സുകള്‍ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാനാണ് ആലോചന. 

എംഎൽഎമാരെ കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും താജ് കൃഷ്ണ ഹോട്ടലിൽ തങ്ങുന്നുണ്ട്. 

എംഎൽഎമാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഞങ്ങള്‍ക്കറിയാം. എംഎല്‍എമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാൽ ഒരു എംഎല്‍എയെപോലും മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT