ഫയല്‍ ചിത്രം 
India

ഞായറാഴ്ച ലോക്ഡൗണ്‍ ഇനി ഇല്ല, രാത്രി കര്‍ഫ്യൂ തുടരും; നിയന്ത്രണങ്ങള്‍ കുറച്ച് മധ്യപ്രദേശ് 

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തെ 35 ജില്ലകളിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ഡൗണ്‍ അവസാനിപ്പിച്ച് മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ജൂണ്‍ ഒന്ന് മുതലാണ് ഘട്ടംഘട്ടമായി മധ്യപ്രദേശില്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തെ 35 ജില്ലകളില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആക്ടീവ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തിയെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വൈറസ് വ്യാപനം തടയാന്‍ രാത്രി എട്ട് മണിമുതല്‍ രാവിലെ ആറ് മണിവരെയുള്ള രാത്രി കര്‍ഫ്യൂ തുടരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT