ഫയല്‍ ചിത്രം 
India

'അവന്റെ ബൈക്ക് കത്തിക്കുകയാണ് വേണ്ടത്';  റോഡില്‍ അഭ്യാസം നടത്തിയ യൂട്യൂബറുടെ ജാമ്യം തള്ളി

യുട്യൂബില്‍ വാസനെ 4.5 ദശലക്ഷം പേര്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റോഡില്‍ നിയമം ലംഘിച്ച് വാഹനം  ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടിടിഎഫ് വാസനെന്ന യുട്യൂബര്‍ ജയിലില്‍ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സിവി കാര്‍ത്തികേയന്‍ പറഞ്ഞു.

വെല്ലൂര്‍ ദേശീയപാതയില്‍ കഴിഞ്ഞമാസം പതിനേഴിനായിരുന്നു അപകടം. യുട്യൂബില്‍ വാസനെ 4.5 ദശലക്ഷം പേര്‍ പിന്തുടരുന്നുവെന്നതിന്റെ പേരില്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. അപകടസമയത്ത് വാസന്‍ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും 2 ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്. ഇയാളുടെ അഭ്യാസത്തില്‍നിന്ന് മറ്റുള്ളവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഇത്തരം സാഹസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തെറ്റാണെന്നും അയാളുടെ ബൈക്ക് കത്തിച്ച് കളയണമെന്നും ജസ്റ്റിസ് സിവി കാര്‍ത്തികേയന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഉപയോഗിച്ചു ചില യുവാക്കള്‍ മാല കവര്‍ച്ച അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വാസന്റെ പ്രവൃത്തി പിന്തുടര്‍ന്ന് മറ്റു യുവാക്കളും ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു. വാസന്റെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT